50 പേരുമായി വിമാനം പറന്നിറങ്ങിയത് കായലിൽ

Webdunia
വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (15:20 IST)
വെല്ലിങ്ടൺ: അൻപതു പേരുമായി സഞ്ചരിച്ചിരുന്ന വിമാനം ലാൻഡ് ചെയ്തത് കായലിൽ. മൈക്രോനേഷ്യൻ ദ്വീപിലാണ് സംഭവം ഉണ്ടായത്. ദ്വീപിലെ വെനോ വിമനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന വിമാനം എയർപോർട്ടിന് സമീപത്തെ വെനോ കായലിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. 
 
സംഭവത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. പപ്പുവ ന്യൂ ഗിനിക്ക് കീഴിലുള്ള എയർ നിഗി ബോയിങ് 734 വിമാനമാണ് കായലിൽ ഇടിച്ചിറങ്ങിയത്. വിമാനത്തിൽ ഉണ്ടായിരുന്ന 36 യാത്രക്കാരും 11 ജീവനക്കാരും സുരക്ഷിതരാണ്. ഇവരെ ബോട്ടിലെത്തി രക്ഷപ്പെടുത്തുകയായിരുന്നു. വിമാനത്തിൽ മുട്ടൊപ്പം വെള്ളം പൊങ്ങിയതായി യാത്രക്കാർ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article