ശമ്പളം പഞ്ചിങ്ങുമായി ബന്ധിപ്പിച്ചു; ഇനി വൈകി വന്നാൽ സർക്കാർ ജീവനക്കാർക്ക് പണികിട്ടും

വ്യാഴം, 27 സെപ്‌റ്റംബര്‍ 2018 (19:41 IST)
തിരുവനന്തപുരം: പഞ്ചിങ്ങ് സംവിധാനം കർശമാക്കി സംസ്ഥാന സർക്കാർ. പഞ്ചിങ് സംവിധാനം നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി ശമ്ബള അക്കൗണ്ടിനെ പഞ്ചിങ് റിപ്പോര്‍ട്ടുമായി ബന്ധിപ്പിച്ചു. ഇതോടെ താമസിച്ച് വരികയോ നേരത്തെ പൊവുകയോ ചെയ്താൽ ശമ്പള തുകയിൽ കുറവ് വരും 
 
ജോലിക്ക് വൈകി വരുന്ന ജീവനക്കാര്‍ക്ക് താക്കീത് നല്‍കി നേരത്തെ ഉത്തരവുകള്‍ സർക്കാർ പുറത്തിറക്കിയിരുന്നെങ്കിലും പഞ്ചിങ്ങ് സംവിധാനത്തെ ശമ്പളവുമായി ബന്ധപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇത് ചില ജീവനക്കാർ മുതലെടുക്കാൻ തുടങ്ങിയതോടെയാണ് നിലപാട് കടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.
 
2018 ജനുവരി ഒന്നു മുതല്‍ സെപ്തംബര്‍30 വരെയുള്ള ഹാജര്‍ പ്രശ്നങ്ങള്‍ അടുത്ത മാസം 15 ന് ഉള്ളില്‍ സ്പാര്‍ക്ക് സംവിധാനത്തിലൂടെ ക്രമീകരിക്കാനാണ് നിലവിലെ നിര്‍ദേശം. ഇതോടെ ശമ്പളം പിടിക്കില്ലെന്ന ധാരണയില്‍ സ്ഥിരമായി വൈകി വരികയും അവധി എടുത്തു തീര്‍ക്കുകയും ചെയ്ത ജീവനക്കാർ കുടുങ്ങും എന്നാണ് സൂചന. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍