സുപ്രീം കോടതി സംസ്ഥാന സർക്കാരിനോട് പണം നൽകാനാണ് ഉത്തരവിട്ടിരിക്കുന്നത് അതിനാൽ എത്രയും വേഗം തന്നെ പണം കൈമാറും. സംഭവത്തിൽ പൊലീസിന്റെ വീഴ്ചയും ഗൂഡാലോചനയും അന്വേഷിക്കുന്നതിനായി സുപ്രീം കോടതി നിയോഗിച്ച ജൂഡീഷ്യൽ കമ്മറ്റിയിലേക്ക് സംസ്ഥാന സർക്കാറിന്റെ പ്രതിനിധിയായി വി എസ് സെന്തിലിനെ നിയമിക്കാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.