ശബരിമല: വിശ്വാസികൾ തീരുമാനിക്കട്ടെയെന്ന് എൻ എസ് എസ്

വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (14:32 IST)
ശബരിമലയിൽ സ്രീകൾക്ക് ആരാധന നടത്താം എന്ന സുപ്രീം കോടതി വിധിയിൽ വിശ്വാസികൾ തീരുമാനമെടുക്കട്ടെയെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. സ്ത്രീകൾക്ക് ശബരിമലയിൽ കയറാം എന്ന് വിധി പ്രസ്ഥാവിച്ചെങ്കിലും ഇകാര്യത്തിൽ തീരുമാനം എടുക്കേണ്ടത് വിശ്വാസി സമൂഹമാണെന്നും അവർ നിലപാട് സ്വീകരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.  
 
പ്രായം നോക്കാതെ ശബരിമലയിൽ സ്‌ത്രീകൾക്കും പ്രവേശിക്കാമെന്ന ചരിത്രവിധിക്ക് പിന്നാലെയാണ് സുകുമാരൻ നായരുടെ പ്രതികരണം. ആർത്തവ കാലത്ത് സ്ത്രീകൾ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിനെ എതിർക്കുന്ന ചട്ടം 3 ബിയും സുപ്രീം കോടതി റദ്ദാക്കിയിരുന്നു.  
 
പത്തിനും അമ്പതിനുമിടയിൽ പ്രായമുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ‘ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ആര്‍ത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്നത് തുല്യതയ്ക്കുള്ള അവകാശത്തെ ഹനിക്കുന്നതാണെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍