കാനഡയിൽ വിദ്വേഷ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു: ആശങ്കയറിയിച്ച് ഇന്ത്യ

ഞായര്‍, 2 ഒക്‌ടോബര്‍ 2022 (16:23 IST)
ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കാനഡയിലെ ഇന്ത്യൻ പൗരന്മാർക്കും വിദ്യാർഥികൾക്കും മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ. കാനഡയിലെ വിഘടനവാദ ഗ്രൂപ്പുകൾ നടത്തിയ ഖാലിസ്ഥാൻ ഹിതപരിശോധന അപഹാസ്യമാണെന്ന് കഴിഞ്ഞ ദിവസം ഇന്ത്യ പ്രതികരിച്ചിരുന്നു.
 
രാഷ്ട്രീയ പ്രേരിതമായ വിഘടനവാദ പ്രവ‍ർത്തനങ്ങൾ കാനഡയിൽ നടക്കുന്നതിൽ ഇന്ത്യ കാനഡയോട് ആശങ്ക അറിയിച്ചതായി കേന്ദ്ര വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. രാജ്യത്ത് നടക്കുന്ന ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്നും ഇന്ത്യ കാനഡയെ അറിയിച്ചിട്ടുണ്ട്.
 
അതേസമയം ജനാധിപത്യപരമായി പ്രതിഷേധിക്കാനും അഭിപ്രായം പറയാനുമുള്ള സംഘടനകളുടെ അവകാശത്തിനെതിരെ നടപടി എടുക്കാനാവില്ലെന്നാണ് കനേഡിയൻ സർക്കാരിൻ്റെ നിലപാട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍