പാക്കിസ്ഥാന്റെ ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യയില്‍ മരവിപ്പിച്ചു

സിആര്‍ രവിചന്ദ്രന്‍

ശനി, 1 ഒക്‌ടോബര്‍ 2022 (17:22 IST)
പാക്കിസ്ഥാന്റെ ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യയില്‍ മരവിപ്പിച്ചു. നിയമവിരുദ്ധമായ ഉള്ളടക്കം കണ്ടെത്തിയതിന്റെ പേരിലാണ് പാക്കിസ്ഥാന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി ഉണ്ടായത്.

നിലവില്‍ പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ ഗവണ്‍മെന്റ് ഓഫ് പാക്കിസ്ഥാന്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡ് ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നില്ല. ഇന്ത്യയില്‍ നേരത്തെയും ഇതേ അക്കൗണ്ടിനെതിരെ നടപടി സ്വീകരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍