പെട്രോളിനും ഡീസലിനും രണ്ടു രൂപ എക്‌സൈസ് തീരുവ കൂട്ടി. രാജ്യത്ത് എഥനോള്‍ ചേര്‍ക്കാത്ത പെട്രോളിനും ഡീസലിനും ആണ് രണ്ടു രൂപ എക്‌സൈസ് തിരുവ കൂട്ടിയത്. നവംബര്‍ ഒന്നു മുതല്‍ കൂട്ടിയ വില പ്രാബല്യത്തില്‍ വരും. അതേസമയം ഒക്ടോബര്‍ ഒന്നുമുതലാണ് എക്‌സൈസ് കൂട്ടുമെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം ആദ്യം അറിയിച്ചിരുന്നത്.