യുക്രൈനിലെ ഹാരിപ്പോട്ടര്‍ കോട്ട തകര്‍ത്ത് റഷ്യന്‍ മിസൈല്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 3 മെയ് 2024 (08:40 IST)
Harry Potter castle
യുക്രൈനിലെ ഹാരിപ്പോട്ടര്‍ കോട്ട തകര്‍ത്ത് റഷ്യന്‍ മിസൈല്‍. ഹാരിപോട്ടര്‍ സിനിയിലെ പ്രതീകാത്മക കോട്ടയായിരുന്നു ഇത്. മിസൈല്‍ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെടുകയും 23പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്‌കന്ദര്‍ ബാലിസ്റ്റിക് മിസൈലും ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് യുക്രൈന്‍ അധികൃതര്‍ അറിയിച്ചത്.
 
ആക്രമണത്തില്‍ സമീപത്തുള്ള 20 റെസിഡന്റ് കെട്ടിടങ്ങളും നശിക്കപ്പെട്ടു. ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങള്‍ നിരോധിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ റഷ്യ ഇത് വ്യാപകമായി ഉപയോഗിക്കുന്നതായി യുക്രൈന്‍ പറയുന്നു. പലരും യുദ്ധം നിര്‍ത്താനുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ യുക്രൈനോട് ആവശ്യപ്പെടുന്നു. യുദ്ധത്തില്‍ യുക്രൈന്‍ ഒരിക്കലും ജയിക്കാന്‍ പോകുന്നില്ല. പിന്നെ എന്തിനാണ് ഇത് തുടരുന്നതെന്നാണ് പലരും ചോദിക്കുന്നത്. ഇത് തകര്‍ത്തതുകൊണ്ട് റഷ്യക്ക് എന്തുനേട്ടമാണെന്നും യുദ്ധത്തിന് മറ്റുരാജ്യങ്ങള്‍ ഫണ്ട് ചെയ്ത് സഹായിക്കുന്നത് നിര്‍ത്തണമെന്നുമാണ് ചിലര്‍ പറയുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article