വ്യാഴാഴ്ചയാണ് ഇരുവരും ഒമാനില്‍ നിന്നുള്ള വിമാനത്തില്‍ കൊച്ചിയിലെത്തിയത്. തുടര്‍ന്ന് 2 പേരെയും കസ്റ്റഡിയിലെടുത്ത ഡി ആര്‍ ഐ സംഘം ആലുവ താലൂക്ക് ആശുപത്രിയിൽ വെച്ച് നടത്തിയ വൈദ്യപരിശോധനയിലാണ് ശരീരത്തിനുള്ളില്‍ കൊക്കെയ്ന്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിന്റെ വയറ്റില്‍ നിന്നും 2 കിലോയോളം വരുന്ന കൊക്കെയ്‌നാണ് പുറത്തെടുത്തത്. ഇതിന് ശേഷം യുവാവിനെ കേസില്‍ റിമാന്‍ഡ് ചെയ്തു. യുവതിയുടെ ശരീരത്തിലും സമാനമായ അളവില്‍ ലഹരിമരുന്നുണ്ടെന്നാണ് കരുതുന്നത്. ഇത് പുറത്തെടുക്കുവാനായി യുവതി ആശുപത്രിയില്‍ തുടരുകയാണ്.