2022 ഫുട്ബോൾ ലോകകപ്പ്: ഒരുതരത്തിലുള്ള പ്രതിസന്ധിയും രാജ്യത്ത് നിലനിൽക്കുന്നില്ലെന്ന് ഖത്തർ, 2020ല്‍ സ്റ്റേഡിയങ്ങളുടെ നിർമാണങ്ങള്‍ പൂര്‍ത്തിയാക്കും

Webdunia
ശനി, 7 ഒക്‌ടോബര്‍ 2017 (09:26 IST)
2022ല്‍ നടക്കുന്ന ഫുട്ബോൾ ലോകകപ്പുമായി ബന്ധപ്പെട്ട് ഒരുതരത്തിലുള്ള പ്രതിസന്ധിയും രാജ്യത്ത് നിലനിൽക്കുന്നില്ലെന്ന് ഖത്തർ. സ്റ്റേഡിയങ്ങളുടെ നിർമാണ പ്രവര്‍ത്തനങ്ങളെല്ലാം യഥാസമയം തന്നെ പൂർത്തിയാക്കുമെന്നും ഖത്തര്‍ അറിയിച്ചു. 
 
സൗദി അറേബ്യ, ഈജിപ്ത്, യുഎഇ, ബഹ്റിൻ എന്നീ രാജ്യങ്ങൾ ഖത്തറിലേക്കുള്ള വ്യോമ, ജലഗതാഗതങ്ങൾ റദ്ദാക്കിയ സാഹചര്യത്തിൽ സ്റ്റേഡിയങ്ങളുടെ നിർമാണത്തിനാവശ്യമായ വസ്തുകൾ കൊണ്ടുവരുന്നതിന് ഇതരമാർഗങ്ങൾ സ്വീകരിക്കുമെന്നും ഖത്തർ ലോകകപ്പ് സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി അറിയിച്ചു.
 
2022ല്‍ നടക്കുന്ന ലോകകപ്പിനു മുന്നോടിയായി എട്ട് സ്റ്റേഡിയങ്ങളാണ് നിലവില് ഖത്തർ നിർമിക്കുന്നത്. 2020ഓടെ സ്റ്റേഡിയങ്ങളുടെ നിർമാണപ്രവര്‍ത്തനങ്ങള്‍ പൂർത്തിയാക്കാനാണ് അവര്‍ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 
Next Article