ആഗോള വിശപ്പ് സൂചിക: 107 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 94-ാം സ്ഥാനത്ത്

Webdunia
ശനി, 17 ഒക്‌ടോബര്‍ 2020 (14:05 IST)
രാജ്യം അതിഭീകരമായ പട്ടിണിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഗ്ലോബൽ ഹംഗർ ഇൻഡക്‌സിന്റെ റിപ്പോർട്ട്. 107 രാജ്യങ്ങളുടെ ആഗോള വിശപ്പ് സൂചിക പട്ടികയിൽ 94ആം സ്ഥാനത്താണ് ഇന്ത്യ. പാകിസ്ഥാനും ബംഗ്ലാദേശും നേപ്പാളും ശീലങ്കയും അടക്കമുള്ള അയൽരാജ്യങ്ങളിലും താഴെ.
 
പട്ടികയിൽ അയൽരാജ്യങ്ങളായ പാകിസ്‌താൻ(88),ബംഗ്കാദേശ്(75),നേപ്പാൾ(73) എന്നീ രാജ്യങ്ങളെല്ലാം ഇന്ത്യക്ക് മുകളിലാണ്. അതേസമയം 2019ലെ പട്ടികയിൽ നിന്ന് 8 സ്ഥാനം മെച്ചപ്പെടുത്താൻ ഇന്ത്യക്കായിട്ടുണ്ട്.  കഴിഞ്ഞ വർഷം 117 രാജ്യങ്ങളുടെ പട്ടികയിൽ 102 ആയിരുന്നു ഇന്ത്യയുടെ റാങ്ക്.
 
രാജ്യത്തിലെ വലിയ വിഭാഗം ആളുകൾക്ക് ആവശ്യമായ ക്ഷണം ലഭിക്കുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പോഷകാഹാരക്കുറവ്, കുട്ടികളുടെ വളർച്ചയില്ലായ്‍മ, കുട്ടികളുടെ മരണനിരക്ക് എന്നിവ പ്രകാരമാണ് ലോക വിശപ്പ് സൂചിക തയാറാക്കുന്നത്. പട്ടിക അനുസരിച്ച്  ലോകത്ത് അഞ്ചുവയസിൽ താഴെയുള്ള കുട്ടികളിൽ ഏറ്റവും കൂടുതൽ പട്ടിണിയുള്ളവർ ഇന്ത്യയിലാണുള്ളത്‌.

അനുബന്ധ വാര്‍ത്തകള്‍

Next Article