യുവാവിന്റെ രണ്ടാമത്തെ വിവാഹ ചടങ്ങില്‍ മുന്‍ ഭാര്യ പങ്കെടുത്തതും യുവാവിന്റെ അമ്മയെ ശകാരിക്കുകയും അപമാനിക്കുകയും ചെയ്യുന്ന വീഡിയോ ചിത്രീകരിച്ച യുവാവിന്റെ സഹോദരിയുടെ പേരില്‍ കേസെടുത്തു. മുന്‍ ഭാര്യ യുവാവിന്റെ അമ്മയെ അപമാനിക്കുന്നതും ആക്രമിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍ വ്യക്തമാണ്.
മുന്‍ ഭാര്യ റാസ് അല്‍ ഖൈമ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. അതേസമയം, സഹോദരന്റെ രണ്ടാം വിവാഹസമയത്ത് മുന്‍ ഭാര്യ അമ്മയെ ആക്രമിച്ചുവെന്ന് കാണിക്കാന്‍ മാത്രമാണ് താന്‍ വീഡിയോ ചിത്രീകരിച്ചതെന്ന് സഹോദരിയായ പ്രതി കോടതിയില്‍ പറഞ്ഞു. വിധി പറയാന്‍ കേസ് അടുത്ത ഞായറാഴ്ചത്തേക്ക് മാറ്റിവെച്ചു.