ഉച്ചയ്ക്ക് പ്രസവിച്ച ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും കൊണ്ട് കൊടൈക്കനാലിലേക്ക് ടൂർ പോകണമെന്നു പറഞ്ഞ് ബഹളംവെച്ച ഭർത്താവ് അറസ്റ്റിൽ. മദ്യപിച്ച് ലക്കുകെട്ട് ആശുപത്രിയിലെത്തി ബഹളം വച്ചതിന് അറസ്റ്റിലായത്.മൂന്നാർ ചെണ്ടുവരെ സ്വദേശിയായ നവീൻ തോമസാണ് പൊലീസ് പിടിയിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരൻ സെൽവത്തിനെയും പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട് ചെയ്യുന്നു.
അടിമാലി താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാടകീയ സംഭവം നടന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു നവീനിന്റെ ഭാര്യ കുഞ്ഞിന് ജൻമം നൽകിയത്. ഇതിന്‍റെ സന്തോഷത്തിൽ അടുത്തുള്ള ബാറിൽ പോയി നവീനും കൂട്ടുകാരനും മദ്യപിച്ചെന്നാണ് റിപ്പോർട്ട്. ലക്കുകെട്ട് തിരികെയെത്തിയ യുവാവും കൂട്ടൂകാരനും ലേബർ റൂമിൽ തള്ളിക്കയറാനും ശ്രമം നടത്തി. ഇത് ജീവനക്കാർ തടഞ്ഞു. അതോടെ വാക്കുതർക്കവുമായി.