ജോലി കഴിഞ്ഞ് മദ്യലഹരിയിൽ വീട്ടിലെത്തിയ ഗൃഹനാഥൻ വീടിനു തീയിട്ടു. ഭാര്യയും മക്കളും ഓടി രക്ഷപെട്ടതുകൊണ്ട് വൻ വിപത്ത് ഒഴിവായി. കടുത്തുരുത്തി വെള്ളാശേരി തത്തപ്പള്ളൊ ഭാഗത്ത് താഴത്ത് പുത്തൻതറ മനോഹരനാണ് വീടിന് തീയിട്ടതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി 8.15നാണ് സംഭവം. മേസ്തിരി പണിക്കാരനായ മനോഹരനാണ് മദ്യലഹരിയിൽ വീട്ടിലെത്തി കിടക്കൾക്ക് തീയിടുകയായിരുന്നു.