ഒമിക്രോൺ: ആദ്യ മരണം യുകെയിൽ സ്ഥിരീകരിച്ചു

Webdunia
തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (18:24 IST)
വാക്‌സിൻ ഫലപ്രാപ്‌തിയെ ഒമിക്രോൺ ബാധിക്കുമെന്ന ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിന് പിന്നാലെ ആശങ്ക പടർത്തി ലോകത്ത് ആദ്യ ഒമിക്രോൺ മരണം സ്ഥിരീകരിച്ചു. യുകെയിൽ നിന്നുള്ള രോഗിയാണ് മരണപ്പെട്ടത്. പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് വിവരം സ്ഥിരീകരിച്ചത്. അതേസമയം രോഗിയെ പറ്റിയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
 
ഒമിക്രോൺ കാണുന്നത് പോലെ നിസാരമല്ല. എല്ലാവരും എത്രയും വേഗം കൊവിഡ് വാക്‌സിൻ ഡോസുകൾ സ്വീകരിക്കണം. ബോറിസ് ജോൺസൺ പറഞ്ഞു. അതേസമയം പരമാവധി ആളുകൾക്ക് ബൂസ്റ്റർ ഡോസ് നൽകുന്നതിനായി ക്യാമ്പയിൽ രാജ്യത്ത് ആരംഭിച്ചു. ഡിസംബർ അവസാനമാകുമ്പോഴേക്കും 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ബൂസ്റ്റർ ഡോസ് വാക്‌സിൻ നൽകുകയാണ് ലക്ഷ്യം.

അനുബന്ധ വാര്‍ത്തകള്‍

Next Article