ഫെയിസ്ബുക്ക് ആസ്ഥാനത്ത് രാസായുധം, ക്യാംപസിലെ നാല് കെട്ടിടങ്ങൾ ഒഴിപ്പിച്ചു

Webdunia
ചൊവ്വ, 2 ജൂലൈ 2019 (13:00 IST)
രാസായുധത്തിന്റെ സാനിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഫെയിസ്ബുക്ക് തങ്ങളുടെ പ്രധന ക്യാംപസിലെ നാല് കെട്ടിടങ്ങൽ ഒഴിപ്പിച്ചു. തിങ്കളാഴ്ചയാണ് സരിൻ എന്ന മാരക രാസായുധത്തിന്റെ സാനിധ്യം സാൻഫ്രൻസിസ്‌കോയിലെ മെർലോപാർക്കിലെ ഫെയിസ്ബുക്ക് ആസ്ഥാനത്ത് കണ്ടെത്തിയത്.
 
ഫെയിസ്ബുക്ക ആസ്ഥാനത്ത് എത്തുന്ന ലഗേജുകൾ പരിശോധിക്കുന്ന കൂട്ടത്തിൽ സംശയാസ്പദമായ ഒരു പൊതി ശ്രദ്ധയിൽപ്പെടുകയായിരുന്നു. പരിശോധനയിൽ പൊതിക്കുള്ളിൽ രാസായുധമായ സരിന്റെ സാനിധ്യം കണ്ടെത്തുകയായിരുന്നു. ഇതോടെ ഫെയിസ്ബുക്ക് ക്യാംപസിലെ നാല് കെട്ടിടങ്ങൾ ഒഴിപ്പിക്കുകായായിരുന്നു. കെട്ടിടങ്ങൾ ഒഴിപ്പിച്ചതായും പൊലീസ് അന്വേഷണവുമയി സഹകരിക്കുകയാണെന്നും ഫെയിസ്ബുക്ക് തന്നെയണ് വ്യക്തമാക്കിയത്. 
 
ഞരമ്പുകളുടെ പ്രവർത്തനം തടസപ്പെടുത്തി അതിവേഗം മരണത്തിലേക്ക് നയിക്കുന്ന മാരക രാസായുധമാണ് സരിൻ. പൊതിയുമായി നേരിട്ട് ബന്ധപ്പെട്ട രണ്ട് പേരെ പരിശോധനക്ക് വിധേയരാക്കി. ഇവരിൽ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ല. എഫ്ബിഐയും രഹാസ്യാന്വേഷണ വിഭാഗവും സംഭവത്തിൽ അന്വേഷണം നടത്തിവരിയാണ്. രാസയുധത്തിന്റെ സാനിധ്യം ഇതേവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.   

അനുബന്ധ വാര്‍ത്തകള്‍

Next Article