കേരള പുനർനിർമ്മാണത്തിന് ജർമൻ ബാങ്ക് 1,400 കോടി രൂപ നൽകും

തിങ്കള്‍, 1 ജൂലൈ 2019 (19:06 IST)
കേരളത്തിലെ പ്രളയാനന്തര പുനർനിർമ്മാൺ പ്രവർത്തനങ്ങൾക്കായി ജർമ്മൻ സർക്കരിന്റെ ധനകാര്യ സ്ഥാപനമായ കെഎഫ്ഡബ്ല്യു, 1,400 കോടി രൂപ വായ്‌പ നൽകും. വയ്‌പ സ്വീകരിക്കുന്നതിന് കേന്ദ്ര ധനമന്ത്രാലയം അംഗീകാരം നൽകി. ഇതുമായി ബന്ധപ്പെട്ട് സർക്കാർ കെഎഫ്ഡബ്ല്യുവുമായി ഉടൻ കരാറിലെത്തും.
 
നാലര മുതൽ അഞ്ച് ശതമാനം വരെ പലിശ നിരക്കിലാണ് ബാങ്ക് വായ്‌പ അനുവദിച്ചിരിക്കുന്നത്. വയ്‌പ ലഭിക്കുന്ന തുക പൊതുമരാമത്ത് വകുപ്പിന്റെ റോഡ് വികസന പാകേജിലേക്കാണ് നൽകുക. വായ്‌പക്ക് തുല്യമായ തുക പദ്ധതിക്കായി സർക്കാരും ചിലവിടണം എന്ന നിബന്ധനയോടുകൂടിയാണ് കെഎഫ്ഡബ്ല്യു തുക അനുവദിച്ചിരിക്കുന്നത്.
 
കേരള പുന‌ർ നിർമ്മാണത്തിനായി 1,725 കോടി രൂപ ലോക ബാങ്ക് വായ്‌പ അനുവദിച്ചിരുന്നു. ഈ തുക രണ്ട് ഗഡുക്കളായി അടുത്ത വർഷം മുതൽ ലഭിച്ചു തുടങ്ങും. ലോക‌ബാങ്കിൽനിന്നും ലഭിച്ച വായ്പ്‌ തുക  ഗ്രാമീണ റോഡുകളുടെ പുനർനിർമ്മാണത്തിന് ചിലവിടാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍