ഒറ്റത്തവണ ചാർജ് ചെയ്താൽ 400 കിലോമീറ്റർ ഓടും, ഓഡിയുടെ ഇലക്ട്രിക് എസ്‌യുവി ഇ-ട്രോൺ ഇന്ത്യയിൽ

തിങ്കള്‍, 1 ജൂലൈ 2019 (20:15 IST)
കരുത്തൻ ഇലക്ട്രിക് എസ്‌യുവിയെ ഇന്ത്യൻ വിപണിയിൽ അനാവരണം ചെയ്തിരിക്കുകയാണ് ആഡംബര വാഹന നിർമ്മതാക്കളായ ഓഡി. കഴിഞ്ഞ നവംബറിൽ ആഗോള വിപണിയിലെത്തിയണി ഇ-ട്രോൺ എന്ന എസ്‌യുവിയെയാണ് ഓഡി ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. ഒറ്റ ചാർജിൽ 400 കിലോമീറ്റ ഓടും ഈ ആഡംബര എസ്‌യുവി. വാഹനത്തിന് ഒരുകോടിയോളം വില വരും എന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ വാഹനം വിപണിയിൽ എത്തിയേക്കും. 
 
രണ്ട് മോട്ടോറുകളാണ് വാഹനത്തിന്റെ കുതിപ്പിന് പിന്നിൽ. 360 പിഎസ് കരുത്തും 561 എൻഎം ടോർക്കും ഇരു മോട്ടോറുകളും ചേർന്ന് സൃഷ്ടിക്കും. പൂജ്യത്തിൽനിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വഹനത്തിന് വെറും 6.6 ,സെക്കൻഡുകൾ മതിയാകും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. അധിക വേഗവും പവറും ലഭിക്കുന്നതിനായി ഓട്ടോമാറ്റിക് ബൂസ്റ്റ് മോഡും വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നു. 48 പിഎസ് പവറും, 103 എൻഎം ടോർക്കും ഈ മോഡിൽ അധികം സൃഷ്ടിക്കും. 200 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. 
 
കൂടാതെ പൂജ്യത്തിൽനിന്നും 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ഓട്ടോമാറ്റിക് ബൂസ്റ്റ് മോഡിൽ 5.7 സെക്കൻഡുകൾ മതിയാകും. ഓഡിയുടെ ക്വാൽട്രോ ഓൾ വീൽ ഡ്രൈവ് ടെക്കനോളജിയിലാണ് വാഹനം എത്തുന്നത്. സാധാരണ ഗിയറുകൾക്ക് പകരം വിലുകളിലേക്കുള്ള പവർ നിയന്ത്രിക്കുന്ന പ്രത്യേക ഇലക്ട്രിക് സംവിധാനമാണ് വാഹനത്തിലുള്ളത്. 95 കിലോവാട്ട് അവർ ബാറ്ററി പാക്കാണ് മോട്ടോറുകൾക്ക് വേണ്ട വൈദ്യുതി നൽകുക. സാധാരണ ചാർജറിൽ വാഹനം പൂർണ ചാർജ് കൈവരിക്കാൻ എട്ട് മണിക്കൂർ സമയമെടുക്കും.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍