പ്രൈമറി ക്ലാസിൽ അപമാനിച്ചു, 30 കൊല്ലത്തിന് ശേഷം അധ്യാപികയെ യുവാവ് കുത്തിക്കൊന്നു

Webdunia
വെള്ളി, 18 മാര്‍ച്ച് 2022 (16:37 IST)
ബ്രസൽസ്: പ്രൈമറി സ്കൂളിൽ പഠിക്കവെ അപമാനിച്ച അധ്യാപികയെ 30 വർഷത്തിന് ശേഷം കുത്തിക്കൊലപ്പെടുത്തി യുവാവ്. ബെൽജിയത്തിലെ ബ്രസൽസിലാണ് സംഭവം. ഗണ്ടര്‍ യുവെന്റസ് എന്ന യുവാവാണ് അധ്യാപിക മരിയ വെര്‍ലിന്‍ഡ(59)നെ കൊലപ്പെടുത്തിയ കാര്യം പോലീസിന് മുൻപിൽ സമ്മതിച്ചത്.
 
1990-ല്‍, ഏഴുവയസ്സുകാരനായിരുന്ന തന്നെക്കുറിച്ച് മരിയ ക്ലാസിൽ പറഞ്ഞ കാര്യങ്ങൾ ജീവിതകാലം മുഴുവൻ വേട്ടയാടിയിരുന്നതായി പ്രതി യുവന്റസ് പോലീസിനോട് പറഞ്ഞു.2020 നവംബര്‍ 20-ന് ഹെരെന്റല്‍സിലെ സ്വന്തംവീട്ടില്‍വെച്ചാണ് മരിയ കൊല്ലപ്പെട്ടത്. ബെല്‍ജിയന്‍ പോലീസ് വ്യാപക അന്വേഷണം നടത്തിയിട്ടും ആരാണ് കൊലപാതകി എന്ന് കണ്ടെത്താനായിരുന്നില്ല.
 
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം മരിയയ്ക്ക് 101 വട്ടം കുത്തേറ്റിരുന്നു.മരിയ കൊല്ലപ്പെട്ട് 16 മാസങ്ങള്‍ക്കു ശേഷം യുവെന്റസ് ഒരു സുഹൃത്തിനോട് കൊലപാതകത്തിന്റെ കാര്യം പറഞ്ഞു. ഈ സുഹൃത്ത് പോലീസില്‍ അറിയിച്ചതിന് പിന്നാലെയാണ് പ്രതി പിടിയിലായത്. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയ യുവെന്റസിനെ കൊലപാതക കുറ്റം ചുമത്തി കസ്റ്റഡിയില്‍ വിട്ടു.

അനുബന്ധ വാര്‍ത്തകള്‍

Next Article