മദ്യപിക്കാന്‍ പണം നല്‍കാത്തതിന് മകന്‍ പിതാവിനെ കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 18 മാര്‍ച്ച് 2022 (12:43 IST)
മദ്യപിക്കാന്‍ പണം നല്‍കാത്തതിന് മകന്‍ പിതാവിനെ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഉജ്ജയിനിലണ് സംഭവം. മൂല്‍ചന്ദ് എന്ന 70കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂല്‍ചന്ദിന്റെ മകന്‍ അജയിനെ പൊലീസ് അറസ്റ്റുചെയ്തു. മദ്യപിക്കാന്‍ പണം ചോദിക്കുകയും തുടര്‍ന്ന് പിതാവും മകനും തമ്മില്‍ തര്‍ക്കത്തിലാകുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പിന്നാലെ അജയ് പിതാവിനെ മര്‍ദ്ദിക്കുകയായിരുന്നു. ഇതിനു ശേഷം ബന്ധുക്കള്‍ ചേര്‍ന്ന് മൂല്‍ചന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍