വിദേശ വ്യാപാര കരാര്‍ നടപ്പാക്കാന്‍ മോഡിയോട് യൂറോപ്യന്‍ യൂണിയന്‍ അഭ്യര്‍ഥിച്ചു. മാത്രമല്ല പ്രധാന പ്രശ്നങ്ങളില്‍ അഭിപ്രായ രമ്യതയില്‍ എത്താന്‍ കൂടുതല്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്താനുള്ള സന്നദ്ധതയും യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിലൂടെ ദീര്‍ഘകാലമായി തര്‍ക്കത്തില്‍പെട്ടു കിടക്കുന്ന കരാറിന് മുന്തിയ പരിഗണന നല്‍കാമെന്നും ബൗദ്ധിക സ്വത്തവകാശം, ഐ.ടി മേഖലയിലെ വിവരങ്ങള്‍ സംബന്ധിച്ചുള്ള സുരക്ഷ, ഓട്ടോമൊബൈല്‍ മേഖലയിലെ താരിഫ് എന്നീ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാവുമെന്നും യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് പ്രതിനിധി സംഘത്തിന്റെ ചെയര്‍മാന്‍ ജെഫ്രി വാന്‍ ഓര്‍ഡന്‍ പറഞ്ഞു.
2013 മേയിലായിരുന്നു വിദേശ വ്യാപാര കരാര്‍ സംബന്ധിച്ച് ഇന്ത്യയുമായി അവസാനം ചര്‍ച്ച നടന്നത്. ചര്‍ച്ച നടന്നെങ്കിലും ഐ.ടി മേഖലയിലെ വിവരങ്ങള്‍ സംബന്ധിച്ചുള്ള സുരക്ഷ അടക്കമുള്ള പ്രശ്നങ്ങളില്‍ ഇരുവര്‍ക്കും സ്വീകാര്യമായ ധാരണയില്‍ എത്താനായിരുന്നില്ല.വിവരം സൂക്ഷിക്കാന്‍ കഴിവുള്ള രാജ്യം എന്ന പദവി നല്‍കണമെന്നാണ് ഇന്ത്യ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വിവരങ്ങള്‍ സൂക്ഷിക്കാന്‍ കഴിവില്ലാത്ത രാജ്യങ്ങളുമായി യൂറോപ്യന്‍ രാജ്യങ്ങള്‍ പുറംജോലി കരാര്‍ നല്‍കുന്പോള്‍ കടുത്ത കരാര്‍ വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്. ഇത് പ്രവര്‍ത്തന ചെലവ് കൂട്ടുകയും മത്സരം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നതാണ് ശ്രദ്ധേയം. മാത്രമല്ല, തങ്ങളുടെ ജോലിക്കാര്‍ക്ക് വിസയില്‍ ഇളവ് നല്‍കണമെന്നും ഫാര്‍മസ്യൂട്ടിക്കല്‍ രംഗങ്ങളില്‍ വ്യാപാരമേഖല അനുവദിക്കണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്.