ട്വിറ്റര്‍ ഇനി ഇലോണ്‍ മസ്‌കിന് സ്വന്തം; കരാര്‍ ഉറപ്പിച്ചത് 44ബില്യണ്‍ ഡോളറിന്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 26 ഏപ്രില്‍ 2022 (08:28 IST)
ട്വിറ്റര്‍ ഇനി ഇലോണ്‍ മസ്‌കിന് സ്വന്തം കരാര്‍ ഉറപ്പിച്ചത് 44ബില്യണ്‍ ഡോളറിനാണ്. ഇതുസംബന്ധിച്ച് ഓഹരി ഉടമകളുടെ കൂടെ അഭിപ്രായം തേടാനാണ് ട്വിറ്റര്‍ മാനേജ്‌മെന്റിന്റെ തീരുമാനം. ബിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ട്വിറ്ററിന് അനന്തമായ സാധ്യതകള്‍ ഉണ്ടെന്നും അത് അണ്‍ലോക്ക് ചെയ്യുന്നതിന് കമ്പനിയുമായും ഉപഭോക്താക്കളുടെ കമ്മ്യൂണിറ്റിയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മസ്‌ക് പറഞ്ഞു. 
 
വാര്‍ത്ത പുറത്തുവന്ന ശേഷം ട്വിറ്ററിന്റെ ഓഹരി മൂല്യം 4.5 ശതമാനം ഉയര്‍ന്നു. 51.15 ഡോളറിലാണ് ട്വിറ്റര്‍ ഓഹരികളുടെ വിപണനം.

അനുബന്ധ വാര്‍ത്തകള്‍

Next Article