ഓഹരിയുടമകളിൽ നിന്ന് സമ്മർദ്ദം. ഇലോൺ മസ്‌കിന്റെ 4300 കോടി ഓഫർ ട്വിറ്റർ സ്വീകരിച്ചേക്കും

തിങ്കള്‍, 25 ഏപ്രില്‍ 2022 (21:07 IST)
ട്വിറ്ററിനെ മുഴുവനായി ഏറ്റെടുക്കാനായി ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌ക് വാഗ്ദാനം ചെയ്ത 4300 കോടി ഡോളര്‍ വാഗ്ദാനം അംഗീകരിക്കാന്‍ കമ്പനി തയ്യാറായേക്കുമെന്ന് സൂചന. വിഷയം ബോർഡ് അംഗങ്ങൾ അടിയന്തിര പ്രാധാന്യത്തോടെ ചർച്ച ചെയ്യുകയാണ്. മസ്‌കിന്റെ ഓഫർ സ്വീകരിക്കാൻ ഓഹരി ഉടമകളിൽ നിന്ന് സമ്മർദ്ദമുണ്ടെന്നാണ് റിപ്പോർട്ട്.
 
തിങ്കളാഴ്ചയോ, ചൊവ്വാഴ്ചയോ മസ്കിന്റെ വാഗ്ദാനവുമായി ബന്ധപ്പെട്ട പ്രഖ്യാപനം വന്നേക്കുമെന്നാണ് വാർത്തകൾ വരുന്നത്. എങ്കിലും ഔദ്യോഗികമായി വാർത്ത വരുന്നത് വരെ ഇക്കാര്യത്തിൽ ഉറപ്പ് പറയാനാകില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍