ട്വിറ്ററിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം നിഷേധിച്ചതിന് പിന്നാലെ ട്വിറ്ററിന് വിലയിട്ട് രംഗത്തെത്തിയിരിക്കുകയാണ് ശതകോടീശ്വരനായ ഇലോൺ മസ്‌ക്. 4100 കോടി ഡോളറിന് ട്വിറ്റർ ഏറ്റെടുക്കാൻ തയ്യാറാണെന്നും ഓഫര്‍ തള്ളിയാല്‍ ഓഹരി ഉടമയെന്ന തന്റെ സ്ഥാനം പുഃനപരിശോധിക്കേണ്ടി വരുമെന്നുമാണ് ഇലോണ്‍ മസ്‌കിന്റെ പ്രഖ്യാപനം.
അതേസമയം ഓഫർ ട്വിറ്റർ നിരസിക്കുകയാണെങ്കിൽ പ്ലാൻ ബി അനുസരിച്ച് മുന്നോട്ട് പോകുമെന്നാണ് ഇലോൺ മസ്‌കിന്റെ പ്രഖ്യാപനം. എന്തായിരിക്കും മസ്‌കിന്റെ പ്ലാൻ ബി എന്നതറിയാനുള്ള ആകാംക്ഷയിലാണ് ടെക് ലോകം. നേരത്തെ കമ്പനി ഇലോൺ മസ്‌ക് ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തെ തുടർന്ന് ട്വിറ്റർ ഓഹരികൾ 12 ശതമാനത്തോളം വില ഉയർന്നിരുന്നു.