ട്വിറ്ററിന് മോഹവില വാഗ്‌ദാനം ചെയ്‌ത് ഇലോൺ മസ്‌ക്, ഇടപാട് നടന്നില്ലെങ്കിൽ കമ്പനി ഓഹരിയുടമയായി തുടരില്ല!

വെള്ളി, 15 ഏപ്രില്‍ 2022 (13:38 IST)
സമൂഹമാധ്യമമായ ട്വിറ്റർ ഏറ്റെടുക്കൻ സന്നദ്ധത അറിയിച്ച് ശതകോടീശ്വരനായ ഇലോൺ മസ്‌ക്. ഓഹരിയൊ‌ന്നിന് 54.20 ഡോളര്‍(ഏകദേശം 4133 രൂപ)ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതനുസരിച്ചു കമ്പനിയുടെ മൂല്യം ഏതാണ്ട് 3.10 ലക്ഷം കോടി രൂപ വരും.
 
ഏപ്രിൽ ഒന്നിലെ ഓഹരിവിലയേക്കാൾ 38 ശതമാനം കൂടുതലാണ് മസ്‌ക് വാഗ്‌ദാനം ചെയ്‌ത തുക. ഇത് അമേരിക്കന്‍ ഓഹരിവിപണി റെഗുലേറ്ററിനെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിട്ടുണ്ട്. അന്തിമ വാഗ്ദാനമാണ് ഇതെന്നും വില ഇനി കൂടില്ലെന്നും ഇലോൺ മസ്‌ക് പറഞ്ഞു. ഇടപാട് നടന്നില്ലെങ്കിൽ കമ്പനിയിൽ ഓഹരിയുടമയായി തുടരണമോ എന്ന കാര്യം ആലോചിക്കേണ്ടതായി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
 
കമ്പനി വാഗ്‌ദാനം നിരസിക്കുകയാണെങ്കിൽ തന്റെ പക്ഷം പ്ലാൻ ബി ഉണ്ടെന്ന സൂചനയാണ് മസ്‌ക് നൽകിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍