ഹിന്ദു വിശ്വാസങ്ങളെ ട്വിറ്റർ വിലമതിക്കുന്നില്ലെന്ന് ഡൽഹി ഹൈക്കോടതി

ചൊവ്വ, 29 മാര്‍ച്ച് 2022 (16:39 IST)
ട്വിറ്ററിനെതിരെ വിമർശനവുമായി ഡൽഹി ഹൈക്കോടതി. ഹിന്ദു ദൈവങ്ങളെ നിന്ദിക്കുന്ന പോസ്റ്റുകൾ തടയാൻ ട്വിറ്റർ തയ്യാറാകുന്നില്ലെന്ന് കോടതി വിമർശിച്ചു. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ബ്ലോക്ക് ചെയ്യാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് നിരീശ്വരവാദി സംഘടനയുടെ അക്കൗണ്ടുകൾ തടയാനാവുന്നില്ലെന്ന് കോടതി ചോദിച്ചു.
 
എന്തുകൊണ്ട് അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ അക്കൗണ്ടിനെതിരെ സ്വമേധയാ നടപടിയെടുക്കുന്നില്ലെന്നും മറ്റൊരു മതവുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു സംഭവം നടന്നിരുന്നുവെങ്കില്‍ ട്വിറ്റര്‍ കൂടുതല്‍ ശ്രദ്ധിക്കുമായിരുന്നെന്നും കോടതി പറഞ്ഞു. അത്യന്തികമായി ഒരു വികാരത്തെ വൃണപ്പെടുത്തുകയാണെങ്കിൽ അത്തരം ഉള്ളടക്കം തടയണമെന്നും കോടതി ആവശ്യപ്പെട്ടു.
 
എത്തീസ്റ്റ് റിപ്പബ്ലിക് എന്ന അക്കൗണ്ടില്‍ നിന്നാണ് കാളീദേവിയെ അപകീര്‍ത്തിപ്പെടുത്തി പരാമര്‍ശമുണ്ടായത്. ഇതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവെയാണ് ജഡ്ജി വിപിന്‍ സാംഘി തലവനായ ബെഞ്ച് ട്വിറ്ററിനെ വിമര്‍ശിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍