ചിരിച്ചുകൊണ്ട് നടത്തുന്ന പ്രസ്‌താവനകൾ കുറ്റകരമല്ല, അനുരാഗ് താക്കൂറിന്റെ വിദ്വേഷപ്രസംഗത്തിൽ ഡൽഹി ഹൈക്കോടതി

ഞായര്‍, 27 മാര്‍ച്ച് 2022 (14:47 IST)
രാഷ്ട്രീയക്കാർ ചിരിച്ചുകൊണ്ട് നടത്തുന്ന പ്രസ്‌താവനകൾ കുറ്റകരമല്ലെന്ന് ഡൽഹി ഹൈക്കോടതി. വിദ്വേഷ പ്രസംഗത്തിന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂരിനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന ഹർജി പരിഗണിക്കവെയാണ് ബെഞ്ചിന്റെ നിരീക്ഷണം. ഹർജിയിൽ വിധി പറയുന്നത് ബെഞ്ച് മാറ്റിവച്ചു.
 
രാഷ്‌ട്രീയ പ്രസംഗങ്ങളിൽ എഫ്‌ഐആർ ഫയൽ ചെയ്യുന്നതിന് മുമ്പ് "ചെക്ക് ആൻഡ് ബാലൻസ്" ആവശ്യമാണെന്ന് ജസ്റ്റിസ് ചന്ദ്ര ധാരി സിംഗ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് പറഞ്ഞു. 2020ലെ ദില്ലി കലാപത്തിന് തൊട്ടുമുമ്പ് നടത്തിയ പ്രസംഗങ്ങളുടെ പേരിൽ അനുരാഗ് താക്കൂറിനും പർവേഷ് വെർമയ്ക്കുമെതിരെ നൽകിയ പരാതി വിചാരണ കോടതി തള്ളിയിരുന്നു.ഈ ഉത്തരവ് ചോദ്യം ചെയ്‌ത് സിപിഎം നേതാവ് ബൃന്ദ കാരാട്ടാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
 
പ്രതിഷേധക്കാർക്കെതിരെ പ്രവർത്തിക്കാൻ തന്റെ അനുയായികളോട് നടത്തിയ ആഹ്വാനത്തിൽ മന്ത്രി രാജ്യദ്രോഹികളെ വെടിവച്ചു കൊല്ലണം എന്ന് മുദ്രാവാക്യം മുഴക്കിയിരുന്നു.പ്രസംഗത്തിൽ  2020 ജനുവരി 29 ന് തെരഞ്ഞെടുപ്പ് കമ്മീഷൻ താക്കൂറിന് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍