ദിലീപ് അടക്കമുള്ളവർ പ്രതികളായ വധ ഗൂഢാലോചനാ കേസിലെ അന്വേഷണത്തിന് സ്‌റ്റേയില്ല. ഈ ഘട്ടത്തിൽ അന്വേഷണത്തിൽ ഇടപെടനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം കേസ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാമെന്നും പോലീസിന് കേസില്‍ അന്വേഷണം തുടരാമെന്നും ഹൈക്കോടതി അറിയിച്ചു.