ഫോ‌ബ്‌സ് പട്ടികയിൽ മുകേഷ് അംബാനി പത്താമൻ, അതിസമ്പന്നനായ മലയാളി യൂസഫലി

ബുധന്‍, 6 ഏപ്രില്‍ 2022 (15:23 IST)
ഫോബ്‌സിന്റെ ഈ വർഷത്തെ അതിസമ്പന്നരുടെ പട്ടികയിൽ മലയാളികളായ സമ്പന്നരിൽ ഒന്നാമനായി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. 540 കോടി ഡോളറിന്റെ ആസ്‌തിയാണ് യൂസഫലിക്കുള്ളത്. രാജ്യാന്തര തലത്തിൽ 490മതാണ് ‌യൂസഫലി. ഇന്ത്യയിൽ നിന്നുള്ള സമ്പന്നരിൽ മുകേഷ് അംബാനിയും ഗൗതം അദാനിയും 10,11 സ്ഥാനങ്ങളിലെത്തി.
 
എസ് ഗോപാലകൃഷ്‌ണൻ(ഇൻഫോസിസ്) 4.1 ബില്യൺ ഡോളർ,ബൈജൂസ് ആപ്പിന്റെ ബൈജു രവീന്ദ്രൻ (3.6 ബില്യൻ ഡോളർ), രവി പിള്ള (2.6 ബില്യൻ ഡോളർ), എസ്.ഡി.ഷിബുലാൽ (2.2 ബില്യൻ ഡോളർ), ജെംസ് ഗ്രൂപ്പ് ചെയർമാൻ സണ്ണി വർക്കി (2.1 ബില്യൻ ഡോളർ), ജോയ് ആലുക്കാസ് (1.9 ബില്യൻ ഡോളർ) എന്നിവരാണ് പട്ടികയിലെ മറ്റ് മലയാളികൾ.
 
ടെസ്‌ല കമ്പനി മേധാവി ഇലോൺ മസ്ക് 219 ബില്യൻ ഡോളർ ആസ്തിയുമായി ഒന്നാമതെത്തി. 171 ബില്യൻ ഡോളറുമായി ആമസോണ്‍ സിഇഒ ജെഫ് ബെസോസ് രണ്ടാം സ്ഥാനത്താണ്. ഫ്രഞ്ച് ഫാഷൻ രംഗത്തെ അതികായർ ബെർനാഡ് അർനോൾട്ട് കുടുംബം 158 ബില്യൻ ഡോളറുമായി മൂന്നാമതെത്തി. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് 129 ബില്യൻ ഡോളറുമായി നാലാമതാണ്. നിക്ഷേപ ഗുരു വാറൻ ബഫറ്റ് 118 ബില്യൻ ഡോളറുമായി ആദ്യ അഞ്ചിൽ ഇടം നേടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍