യുകെ സര്‍ക്കാരും ഭാരതി എയര്‍ടെലും ചേര്‍ന്നുള്ള വണ്‍ വെബ്ബ്, ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിന് കീഴിലുള്ള സ്റ്റാര്‍ലിങ്ക് എന്നിവയോടാണ് ഈ രംഗത്ത് ആമസോൺ മത്സരിക്കുക. ചരിത്രത്തിലെ ഏറ്റവും വലിയ വാണിജ്യ വിക്ഷേപണ പദ്ധതിയാവും ഇത്. സ്‌പേസ് എക്‌സിന് 2110 ഉപഗ്രഹങ്ങള്‍ ഭ്രമണ പഥത്തില്‍ എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. 648 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ പദ്ധതിയിട്ട വൺ വെബ് ഇതിനകം 428 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചിട്ടുള്ളത്.