ഇനിയൊരു തിരിച്ചുവരവില്ല; മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് കാണാതെ പുറത്ത് !

ചൊവ്വ, 26 ഏപ്രില്‍ 2022 (08:14 IST)
അഞ്ച് തവണ ഐപിഎല്‍ കിരീടം ചൂടിയ ടീമാണ് മുംബൈ ഇന്ത്യ. എന്നാല്‍ ഈ സീസണില്‍ ഇതുവരെ കളിച്ച എട്ടില്‍ എട്ടിലും തോറ്റ് നാണംകെട്ട് നില്‍ക്കുകയാണ് ഫ്രാഞ്ചൈസി. ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് ശേഷിക്കുന്നത് ആറ് കളികളാണ്. ഇതില്‍ ആറിലും ഉയര്‍ന്ന മാര്‍ജിനില്‍ ജയിച്ചാല്‍ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍ കയറുമോ? 
 
മുംബൈയുടെ സാധ്യതകളെല്ലാം മങ്ങിയെന്ന് തന്നെ പറയാം. ഇനിയുള്ള ആറ് കളികള്‍ ജയിച്ചാല്‍ മാത്രം പോരാ മുംബൈ ഇന്ത്യന്‍സിന്. പകരം അങ്ങനെ ആറ് കളികള്‍ ജയിച്ചാലും മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിക്കേണ്ടിവരും. പോയിന്റ് പട്ടികയില്‍ നാലില്‍ കൂടുതല്‍ ടീമുകള്‍ 14 പോയിന്റ് നേടിയാല്‍ ശേഷിക്കുന്ന ആറ് കളികള്‍ വലിയ മാര്‍ജിനില്‍ ജയിച്ചാലും മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താകും. നിലവില്‍ ഒരു ടീമിന് 12 പോയിന്റും നാല് ടീമുകള്‍ക്ക് 10 പോയിന്റും ഉണ്ട്. അതുകൊണ്ട് തന്നെ ആറില്‍ ആറിലും ജയിച്ചാലും മുംബൈ പുറത്ത് തന്നെ. ഈ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീം ആകുകയാണ് മുംബൈ ഇന്ത്യന്‍സ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍