സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം തടയുന്നതിന്റെ ഭാഗമായി അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോണ്‍ പരിശോധിക്കുന്നവര്‍ക്കെതിരെ ദുബായ് സര്‍ക്കാര്‍ ഫത്‌വ പുറപ്പെടുവിച്ചു. നിയമം തെറ്റിക്കുന്നത് ഭാര്യയോ ഭര്‍ത്താവോ ആയാല്‍പോലും കടുത്ത ശിക്ഷകളില്‍ നിന്ന് ഒഴിവാകിലെന്നും ഇസ്ലാമിക നിയമങ്ങളില്‍ അവസാന വാക്കായ മുഫ്ത്തി ഡോ. അഹ്മദ് ഷീല്‍ പറഞ്ഞു.
മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഇതുമൂല്ലം സമൂഹത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ഫോണുകള്‍ മറ്റുള്ളവര്‍ പരിശോധിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ സംശയങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ഇസ്ലാം വിരുദ്ധമാണെന്നും അഹ്മദ് ഷീല്‍ വ്യക്തമാക്കി. 380-മത് വകുപ്പ് പ്രകാരം ക്രിമിനല്‍ കുറ്റമാണിതെന്നും തടവും പിഴയുമടക്കമുള്ള ശക്ഷ ലഭിക്കുമെന്നും അഹ്മദ് പറയുന്നു
ഒരാളുടെ ഫോണ്‍ മറ്റൊരാള്‍ പരിശേധിക്കുന്നതിലൂടെ വ്യക്തികളില്‍ ആത്മവിശ്വാസം നഷ്ടപ്പെടാനും സംശയം ജനിക്കുന്നതിനും ഇത് കാരണമാകും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജീവിതം ദുര്‍ഘടമാകുന്നതിനും സംഘര്‍ഷം ഉണ്ടാക്കുന്നതിനും ഇടയാക്കുമെന്നും അഹ്മദ് പറയുന്നു.