ഇലോണ്‍ മസ്‌കിന്റെ നാലുവയസുകാരന്‍ മകന്‍ മൂക്കില്‍ വിരലിട്ട് ഡെസ്‌കില്‍ തൊട്ടു; 150 വര്‍ഷം പഴക്കമുള്ള ഡെസ്‌ക് മാറ്റി ട്രംപ്

സിആര്‍ രവിചന്ദ്രന്‍
ശനി, 22 ഫെബ്രുവരി 2025 (15:46 IST)
trump

ഇലോണ്‍ മസ്‌കിന്റെ മകന്‍ മൂക്കില്‍ കയ്യിട്ട് ഡെസ്‌കില്‍ തൊട്ടതിന് പിന്നാലെ 150 വര്‍ഷം പഴക്കമുള്ള ഡെസ്‌ക് മാറ്റി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസമാണ് ഇലോണ്‍ മസ്‌കിനൊപ്പം നാലു വയസുകാരനായ മകന്‍ ലിറ്റില്‍ എക്‌സ് ട്രംപിനെ കാണാന്‍ വൈറ്റ് ഹൗസില്‍ എത്തിയത്. തിരഞ്ഞെടുപ്പിനുശേഷം ഒരു പ്രസിഡന്റിന് 7 ഡിസ്‌കുകളില്‍ ഒന്ന് ലഭിക്കുമെന്നും ഈ ഡെസ്‌ക് ജോര്‍ജ് ബുഷ് ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗിച്ചിട്ടുള്ളതാണെന്നും ഇത് താല്‍ക്കാലികമായി നവീകരിക്കുന്നത് പ്രധാനപ്പെട്ട ജോലിയാണെന്നും ട്രംപ് സമൂഹമാധ്യമത്തില്‍ കുറിച്ചു.
 
എന്നാല്‍ ഈ മാറ്റം മസ്‌കിന്റെ സന്ദര്‍ശനത്തിന് പിന്നാലെയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഇലോണ്‍ മസ്‌ക് നേതൃത്വം നല്‍കുന്ന ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്‌മെന്റിന് കൂടുതല്‍ അധികാരം നല്‍കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പിട്ടത്. ഈ ചടങ്ങില്‍ മസ്‌കിനൊപ്പം മകനും വൈറ്റ് ഹൗസില്‍ എത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article