കിം ജോംഗ് ഉന്നിനെ 'കുള്ളനായ തടിയന്‍ ' എന്ന് പരിഹസിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വധശിക്ഷ വിധിച്ച് ഉത്തരകൊറിയ. ട്രംപിനെ ഒളിച്ചിരിക്കുന്ന ക്രിമിനല്‍ എന്ന് വിശേഷിപ്പിച്ച കൊറിയന്‍ ഔദ്യോഗിക മാധ്യമത്തിലാണ് അമേരിക്കന്‍ പ്രസിഡന്റിനെ രൂക്ഷമായി വിമര്‍ശിക്കുകയും തങ്ങളുടെ ഭരണാധികാരിയെ പരിഹസിച്ച നേതാവിനെ വധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്.
ട്രംപിന്റെ ഏഷ്യന്‍ പര്യടനം അവസാനഘട്ടത്തോട് അടുക്കുമ്പോഴാണ് ശക്തമായ വിമര്‍ശനവുമായി കൊറിയ എത്തിയത്. അഞ്ച് ഏഷ്യന്‍ രാജ്യങ്ങളില്‍ പര്യടനം നടത്തുന്ന ട്രംപിന്റെ കഴിഞ്ഞയാഴ്ചത്തെ ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തിനെ ഭരണപാര്‍ട്ടിയായ റോഡോങ്ങ് സിന്‍മുന്‍ എതിര്‍ത്തിരുന്നു.
ഉത്തരകൊറിയയുടെ പരമാധികാരത്തെ നിസ്സാരവല്‍ക്കരിച്ച് ആക്ഷേപിച്ച ട്രംപ് രാജ്യത്തെ ഏറ്റവും ഗുരുതരമായ കുറ്റമാണ് ചെയ്തതെന്നാണ് ഉത്തരകൊറിയയുടെ വാദം. കൊറിയന്‍ ജനങ്ങള്‍ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്ന ഒളിവിലിരിക്കുന്ന ക്രിമിനലാണ് ട്രംപ് എന്നായിരുന്നു പത്രം വിശേഷിപ്പിച്ചത്.