ഇംഗ്ലണ്ടിലെ സ്വിന്‍ഡണില്‍ നിന്നുള്ള 45 വയസ്സുള്ള സ്ത്രീയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി, മൃതദേഹം അവരുടെ വളര്‍ത്തുനായ ഭാഗികമായി തിന്ന നിലയിലായിരുന്നു. ഹാര്‍ട്ട് എന്ന് തിരിച്ചറിഞ്ഞ സ്ത്രീയെയാണ് സ്വീകരണമുറിയില്‍ കണ്ടെത്തിയത്. ഒരു മാസമായി അവരുടെ അഭാവം ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാര്‍ അധികൃതരെ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഫോറന്‍സിക് തെളിവുകള്‍ പ്രകാരം ഹാര്‍ട്ട് ആത്മഹത്യ ചെയ്തതാണെന്നാണ് കണ്ടെത്തിയത്. മരണത്തെ സംശയാസ്പദമായി കാണുന്നില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.