അട്ടപ്പാടിയില്‍ ടൂത്ത് പേസ്റ്റെന്ന് കരുതി എലിവിഷം ഉപയോഗിച്ച മൂന്ന് വയസ്സുകാരി മരിച്ചു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 17 മാര്‍ച്ച് 2025 (11:11 IST)
അട്ടപ്പാടിയിലെ ഓമലയില്‍  ടൂത്ത് പേസ്റ്റാണെന്ന് തെറ്റിദ്ധരിച്ച് അബദ്ധത്തില്‍ എലിവിഷം കഴിച്ച നേഹ റോസ് എന്ന മൂന്ന് വയസ്സുകാരി മരിച്ചു. ഫെബ്രുവരി 21 നാണ് സംഭവം നടന്നത്.ടൂത്ത് പേസ്റ്റ് ആണെന്ന് കരുതി എന്നിവെച്ച് ഉപയോഗിച്ച് ശേഷം കുട്ടിക്ക് കടുത്ത അസ്വസ്ഥത അനുഭവപ്പെടാന്‍ തുടങ്ങി, ഉടന്‍ തന്നെ കോട്ടത്തറ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നില വഷളായതിനെത്തുടര്‍ന്ന്, കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും മാറ്റി. 
 
മെഡിക്കല്‍ സംഘങ്ങളുടെ പരമാവധി ശ്രമങ്ങള്‍ക്കിടയിലും നേഹ മരണത്തിന് കീഴടങ്ങി.വീട്ടിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കാരണം എലിവിഷം അടങ്ങിയ ട്യൂബ് അബദ്ധത്തില്‍ കുട്ടിയുടെ കൈയെത്തും ദൂരത്ത് ഉപേക്ഷിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍