ജിമ്മില്‍ പോയി മടങ്ങവെ നിയന്ത്രണം തെറ്റിയ ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുണ്ടാ അപകടത്തില്‍ 20 കാരിക്ക് ദാരുണാന്ത്യം. കോട്ടയം ആര്‍പ്പുക്കരയിലാണ് സംഭവം. അപകടത്തില്‍ വില്ലൂന്നി സ്വദേശി 20 കാരിയായ നിത്യ ആണ് മരിച്ചത്. ജിമ്മില്‍ പോയി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. കഴിഞ്ഞദിവസം രാത്രി 7 മണിയോടെയായിരുന്നു അപകടം നടന്നത്. വൈദ്യുതി പോസ്റ്റില്‍ ബൈക്ക് ഇടിക്കുകയും പിന്നാലെ നിത്യയുടെ തല ക്രാഷ് ബാരിയറില്‍ ഇടിക്കുകയുമായിരുന്നു.