കോട്ടയത്ത് സ്‌കൂളിലെ ഓട്ടം മത്സരത്തിനിടെ ഏഴാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 8 ഓഗസ്റ്റ് 2024 (15:39 IST)
cristal
കോട്ടയത്ത് സ്‌കൂളിലെ ഓട്ടം മത്സരത്തിനിടെ ഏഴാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു. ആര്‍പ്പൂക്കര കരിപ്പൂത്തട്ട് ചേരിക്കല്‍ ലാല്‍ സി ലൂയിസിന്റെ മകള്‍ ക്രിസ്റ്റല്‍ ആണ് മരിച്ചത്. 12 വയസായിരുൂന്നു. ആര്‍പ്പൂക്കര സെന്റ് ഫിലോമിന ഗേള്‍സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. കഴിഞ്ഞ ദിവസംമാണ് സ്‌കൂളിലെ ഓട്ടം മത്സരത്തിനിടെ പെണ്‍കുട്ടി കുഴഞ്ഞുവീണത്. 
 
കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. വെന്റിലേറ്ററിലായിരുന്നു. കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍