ഗൂഗിള്‍ മാപ്പ് നോക്കി കാറില്‍ സഞ്ചരിച്ച കുടുംബം പുഴയില്‍ വീണു; രക്ഷപ്പെട്ടത് അത്ഭുതകരമായി

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 17 മാര്‍ച്ച് 2025 (10:47 IST)
ഗൂഗിള്‍ മാപ്പ് നോക്കി കാറില്‍ സഞ്ചരിച്ച കുടുംബം പുഴയില്‍ വീണു. ഞായറാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം നടന്നത്. കൊണ്ടാഴി- തിരുവല്ലാമല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന എഴുന്നള്ളത്ത് കടവ് തടയണയിലാണ് കാറില്‍ സഞ്ചരിച്ചിരുന്ന അഞ്ചംഗ കുടുംബം വീണത്. പുഴയില്‍ അഞ്ചടിയോളം മാത്രമേ വെള്ളം ഉണ്ടായിരുന്നുള്ളു. കരയില്‍ നിന്ന് ഏകദേശം 30 മീറ്ററോളം ദൂരത്തിലാണ് കാര്‍ വീണത്. സംഭവസ്ഥലത്ത് പഴയന്നൂര്‍ പോലീസ് എത്തി പരിശോധന നടത്തി.
 
മുന്‍പും പ്രദേശത്ത് ഇത്തരത്തിലുള്ള അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കുത്താംപള്ളിയില്‍ നിന്ന് കൈത്തറി തുണികളും മറ്റും വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. പിന്നാലെ മറ്റൊരു കാറില്‍ ഉണ്ടായിരുന്ന ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍