കുളം വൃത്തിയാക്കുന്നതിനിടെ വിരലില്‍ മീന്‍ കുത്തി; തലശ്ശേരിയില്‍ അണുബാധയെ തുടര്‍ന്ന് യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 13 മാര്‍ച്ച് 2025 (11:34 IST)
rajish
കുളം വൃത്തിയാക്കുന്നതിനിടെ വിരലില്‍ മീന്‍ കുത്തുകയും അണുബാധയെ തുടര്‍ന്ന് യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റുകയും ചെയ്തു. മാടപ്പീടിക സ്വദേശി 38 കാരനായ ടി രജീഷിന്റെ കൈപത്തിയാണ് മുറിച്ചു മാറ്റിയത്. കഴിഞ്ഞമാസം ഒമ്പതാം തീയതിയാണ് കുളം വൃത്തിയാക്കുന്നതിനിടെ യുവാവിന്റെ കൈ വിരലിലെ തുമ്പില്‍ മീനിന്റെ കുത്തേറ്റത്. 
 
വേദനയെ തുടര്‍ന്ന് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരുന്നു. പിന്നാലെ കൈമടങ്ങാതെയായി. കഠിനമായ വേദനയുമുണ്ടായി. വിരലുകളില്‍ കുമിളകള്‍ രൂപപ്പെട്ടു. ഇതേതുടര്‍ന്ന് ആശുപത്രിയിലെത്തി കുമിളകള്‍ കീറി പരിശോധിച്ചപ്പോള്‍ ഗ്യാസ്ഗാംഗ്രീന്‍ എന്ന അപൂര്‍വ രോഗമാണെന്ന് കണ്ടെത്തുകയായിരുന്നു.
 
ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ഇത്തരത്തിലുള്ള അണുബാധ ഉണ്ടാവുന്നത്. ആദ്യം രണ്ടു വിരലുകള്‍ മുറിച്ചു മാറ്റി. എന്നാല്‍ അണുബാധയില്‍ മാറ്റമില്ലാത്തതിനാല്‍ കൈപത്തി മുറിച്ചു മാറ്റുകയായിരുന്നു. മണ്ണില്‍ കാണപ്പെടുന്ന രണ്ടുതരം ബാക്ടീരിയയാണ് അണുബാധ ഉണ്ടാക്കുന്നത്. മീന്‍ കൊത്തിയ മുറിവിലൂടെ ബാക്ടീരിയ ഉള്ളില്‍ കടന്നതാകാമെന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍