സാധാരണ ഉണ്ടാകുന്ന അണുബാധകള്‍ മറവിരോഗം ഉണ്ടാക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 1 നവം‌ബര്‍ 2024 (17:54 IST)
സാധാരണ ഉണ്ടാകുന്ന അണുബാധകള്‍ മറവിരോഗം ഉണ്ടാക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. ജേണല്‍ നേച്ചറിലാണ് പഠനം വന്നത്. വിവിധ രാജ്യങ്ങളിലെ പതിനായിരത്തോളം പേരിലാണ് പഠനം നടത്തിയത്. തുടര്‍ച്ചയായി അണുബാധകള്‍ ഉണ്ടാകുന്നവരില്‍ തലച്ചോറിന്റെ വ്യാപ്തം കുറയുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഇതിന് സാധാരണയായി കണ്ടുവരുന്ന അണുബാധകളാണ് കാരണമാകുന്നത്. 
 
തൊണ്ടവേദന, തൊലിപ്പുറത്തെ അണുബാധ, ശ്വാസകോശത്തിലെ അണുബാധ, വൈറല്‍ ഇന്‍ഫെക്ഷന്‍ തുടങ്ങിയവയാണ് മറവിരോഗം ഉണ്ടാക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍