കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു. ചെമ്മനാട് പഞ്ചായത്ത് പരിധിയിലെ പി കുമാരന്‍ നായരുടെ മകന്‍ എം മണികണ്ഠനാണ് മരിച്ചത്. 38 വയസായിരുന്നു. രണ്ടാഴ്ചയോളം കാസര്‍ഗോഡ് ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലും കണ്ണൂരിലെ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു.