സംഗതി പുറത്തു കാണിച്ചു; വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ യുവാവ് വധുവിനെ മൊഴി ചൊല്ലി

Webdunia
ചൊവ്വ, 25 ഒക്‌ടോബര്‍ 2016 (15:07 IST)
സോഷ്യല്‍ മീഡിയയില്‍ വിവാഹചിത്രങ്ങള്‍ പോസ്‌റ്റ് ചെയ്‌തതിനെത്തുടര്‍ന്ന് യുവാവ് വധുവിനെ മൊഴി ചൊല്ലി. വിവാഹത്തിന് പിന്നാലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ യുവതി ഷെയര്‍ ചെയ്‌തത് ഇഷ്‌ടപ്പെടാതിരുന്ന യുവാവ് വധുവിനെ മൊഴി ചൊല്ലുകയായിരുന്നു.

യുവാവ് യുവതിയെ മൊഴി ചൊല്ലിയതോടെ ഇരു വീട്ടുകാരും തമ്മില്‍ കടുത്ത തര്‍ക്കത്തിലായി. തന്റെ സഹോദരിയും വരനും തമ്മില്‍ വിവാഹത്തിന് മുമ്പ് കരാറുണ്ടാക്കിയിരുന്നുവെന്നും അതനുസരിച്ച് അവളുടെ ചിത്രങ്ങള്‍ സ്‌നാപ്‌ചാറ്റ്, ഇന്‍‌സ്‌റ്റഗ്രാം, അല്ലെങ്കില്‍ ട്വിറ്റര്‍ തുടങ്ങിയവയില്‍ പോസ്‌റ്റ് ചെയ്യാനോ സെന്‍ഡ് ചെയ്യാനോ പാടില്ലായിരുന്നുവെന്നാണ് വധുവിന്റെ സഹോദരന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ കരാര്‍ വിവാഹത്തിന് മുമ്പ് തയാറാക്കിയിരുന്നതായും സഹോദരന്‍ വ്യക്തമാക്കി.

ഈ കരാര്‍ അറിയാവുന്ന വധു മനപ്പൂര്‍വ്വം വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇടുകയായിരുന്നുവെന്നാണ് യുവാവ് പറയുന്നത്. കരാര്‍ നീതിരഹിതമാണെന്നാണ് യുവതിയുടെ വീട്ടുകാര്‍ ആരോപിക്കുന്നത്. ഇതേത്തുടര്‍ന്നാണ് ഇരു വീട്ടുകാരും തമ്മില്‍ തര്‍ക്കത്തിലായത്.
Next Article