ഇന്ത്യയുടെ അഭിമാനമായി ത്രിപുരസുന്ദരി; ജിംനാസ്റ്റിക്കില്‍ ദീപയ്ക്ക് വെങ്കലം നഷ്ടമായത് തലനാരിഴയ്ക്ക്

Webdunia
തിങ്കള്‍, 15 ഓഗസ്റ്റ് 2016 (12:01 IST)
രാജ്യം കാത്തിരുന്ന വനിതകളുടെ ജിംനാസ്റ്റിക്‌സ് മത്സരത്തില്‍ ദീപ കര്‍മാകര്‍ നാലാം സ്ഥാനത്ത്. 15.066 ശരാശരിയുമായി ദീപ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ വെങ്കലം നഷ്ടമായത് വെറും 0.150 പോയിന്റിന്റെ വ്യത്യാസത്തില്‍. റിയോയിലെ സൂപ്പര്‍ താരം അമേരിക്കയുടെ സിമോണ്‍ ബില്‍സാണ് സ്വര്‍ണം നേടിയത്.  15.966 ആണ് സിമോണിന്റെ സ്‌കോര്‍.  റഷ്യയുടെ മരിയ പസേക (15.253) വെള്ളിയും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഗ്വിലിയ സ്റ്റീന്‍ഗ്രബര്‍ വെങ്കലവും (15.216) നേടി. തന്റെ അവസരം കഴിഞ്ഞപ്പോള്‍ ദീപ രണ്ടാമതായി പ്രതീക്ഷ വര്‍ധിപ്പിച്ചിരുന്നു. 
 
പ്രെഡുനോവ എന്ന അതിസാഹസിക ഇനം ഫൈനലില്‍ വിജയകരമായി പ്രയോഗിച്ചെങ്കിലും മെഡല്‍ സ്വന്തമാക്കാന്‍ ദീപയ്ക്കായില്ല. എട്ടു പേരുള്ള മത്സരത്തില്‍ ആറാമതായാണ് താരം മത്സരിച്ചത്. അദ്യ അഞ്ചു പേരില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയത് അഞ്ചാമതായി മത്സരിച്ച സ്വിറ്റ്‌സര്‍ലണ്ട് താരം ആയിരുന്നു. പിന്നീടെത്തിയ ദീപയ്ക്ക് രണ്ടാം സ്ഥാനത്തിനുള്ള പോയിന്റ് ലഭിച്ചതോടെ ഇന്ത്യയുടെ പ്രതീക്ഷ വാനോളമുയര്‍ന്നു. എന്നാല്‍ ഏഴാമതായി മത്സരിച്ച റഷ്യക്കാരിയും അവസാനമെത്തിയ ലോക ചാംമ്പ്യന്‍ സിമോണ്‍ ബെല്‍സ് മികച്ച പ്രകടനം കാഴ്ച വച്ചതോടെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ കൈവിട്ടു. 15.966 പോയിന്റ് നേടി ലോക ചാംമ്പ്യന്‍ സിമോണ്‍ ബൈല്‍സ് സ്വര്‍ണം കരസ്ഥമാക്കി. 
 
 
 
 
 
 
Next Article