ശീതള പാനിയ രംഗത്ത് 125 വർഷങ്ങൾ പൂർത്തിയാക്കിയ കൊക്കക്കോള മദ്യ വിപണിയിലേക്കും കടക്കാനൊരുങ്ങുന്നു. വീര്യം കുറഞ്ഞ മദ്യമാകും ആദ്യം ഘട്ടത്തിൽ പുറത്തിറക്കുക. മൂന്ന് ശതമാനത്തിൽ തുടങ്ങി എട്ട് ശതമാനം വരെ ആൽക്കഹോൾ കണ്ടന്റടങ്ങിയ മദ്യം ആദ്യ ഘട്ടത്തിൽ ജപ്പാനിലെ വിപണിയിലെത്തും.
ചുഹു എന്ന വീര്യം കുറഞ്ഞ മദ്യമാണ് ജപ്പാനിലെ വിപണികളിൽ ഇപ്പോൾ കൂടുതലായും വിറ്റഴിയുന്നത്. ഈ വിപണി പിടിച്ചെടുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പാനിയങ്ങളാണ് ഇപ്പോൾ വിറ്റഴിക്കപ്പെടുന്നതിൽ കൂടുതലും. ആപ്പിൾ, പീച്ച്, മുന്തിരി എന്നീ ഫ്ലേവറുകളാവും കൊക്കക്കോള പുറത്തിറക്കുക. കമ്പനി പുറത്തിറക്കുന്ന പുതിയ പാനിയം തികച്ചും വ്യത്യസ്തമായിരിക്കും എന്നാണ് കൊക്കക്കോളയുടെ അവകാശവാദം.