കുടിപ്പിച്ച് കിടത്താന്‍ ആഗോള ഭീമനെത്തുന്നു; കൊക്കക്കോള ലഹരിപാനീയം പുറത്തിറക്കുന്നു
വ്യാഴം, 8 മാര്‍ച്ച് 2018 (10:16 IST)
ബഹുരാഷ്ട്ര ശീതളപാനീയ കമ്പനിയായ കൊക്കക്കോള ലഹരി പാനീയങ്ങള്‍ വിപണിയിലറക്കാന്‍ ഒരുങ്ങുന്നു. വീര്യം കുറഞ്ഞ ചു ഹി എന്നറിയപ്പെടുന്ന ജാപ്പനീസ് മദ്യം പുറത്തിറക്കാനാണ് തീരുമാനമെന്ന് കമ്പനിയുടെ ജപ്പാനിലെ പ്രസിഡന്റ് ജോർജ് ഗാർഡുനോ വ്യക്തമാക്കി.
ജാപ്പനീസ് പരമ്പരാഗത പാനീയമായ 'ചു ഹി'യില്‍ 'ഷോചു' എന്നറിയപ്പെടുന്ന മദ്യമാണ് ലഹരിക്കായി കൊക്കക്കോള ഉപയോഗിക്കുന്നത്. മൂന്നു മുതല്‍, ഒമ്പത് ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങുന്ന ഈ പാനിയം ടിന്നിലാണ് പുറത്തിറങ്ങുന്നത്.
മുന്തിരി, സ്ട്രോബറി, കിവി, വൈറ്റ് പീച്ച് എന്നീ ഫ്ളേവറുകളിൽ പാനീയം നിർമിക്കാനാണ് കൊക്കക്കോളയുടെ തീരുമാനം. വോഡ്കയ്ക്കു പകരമായി ജപ്പാനിൽ ഷോചു ഉപയോഗിക്കിക്കാറുണ്ട്. അതേസമയം പാനീയം എന്നുപുറത്തിറക്കുമെന്ന് കമ്പനി പറഞ്ഞില്ല. അതിനൊപ്പം മറ്റു മാര്‍ക്കറ്റുകളിലേക്കും പാനിയം കമ്പനി എത്തിക്കുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.