കഴിക്കുന്നതിന് മുമ്പ് കേക്ക് കൊതിയന്മാര്‍ ഇതെല്ലാം അറിഞ്ഞിരിക്കണം
ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (15:37 IST)
സ്‌ത്രീകളും കുട്ടികളും മടികൂടാതെ കഴിക്കുന്ന ഒന്നാണ് കേക്ക്. മധുരം ഇഷ്‌ടപ്പെടുന്നവര്‍ കേക്ക് കഴിക്കുന്നതില്‍ ഒരിക്കലും മടി കാണിക്കാറില്ല. ജീവിതശൈലീരോഗങ്ങള്‍ വര്‍ദ്ധിക്കാന്‍ ഈ ശീലം കാരണമാകുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
മിതത്വം പാലിച്ച് കേക്ക് കഴിച്ചാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ല. എന്നാല്‍, വൃക്കരോഗങ്ങള്‍, കൊളസ്‌ട്രോള്‍, പ്രമേഹം എന്നീ രോഗങ്ങളുള്ളവര്‍ കേക്ക് ഒഴിവാക്കുന്നതാകും നല്ലത്. ഇത്തരക്കാര്‍ ഐസിങ്ങുള്ള കേക്ക് കഴിക്കാതിരിക്കുന്നതാണ് ഉത്തമം.
മൈദയാണ് കേക്കിന്റെ അടിസ്ഥാന അസംസ്‌കൃതവസ്തു എന്ന കാര്യം മറക്കരുത്. സോഡിയം, അന്നജം, കലോറി, മാംസ്യം, കൊഴുപ്പ് എന്നിവയാല്‍ സമ്പന്നമായ കേക്ക് ക്ഷീണം വര്‍ദ്ധിപ്പിക്കും ഉറക്കത്തിന് കാരണമാകുകയും ചെയ്യും. ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനും കേക്കിനോടുള്ള അമിതാസക്തി കാരണമാകും.
കേടുവരാതിരിക്കുന്നതിനായി കേക്കില്‍ ചേര്‍ക്കുന്ന പ്രിസര്‍വേറ്റീവ് കാന്‍സറിന് കാരണമാകുകയും ഉദരരോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. നൂറുഗ്രാം കേക്കില്‍ നിന്നുമാത്രം 16 ഗ്രാം ട്രാന്‍സ്ഫാറ്റ് ലഭിക്കുമെന്നതിനാല്‍ വിശപ്പ് ഇല്ലാതാകുന്നതിന് കാരണമാകും.