ചോക്ക്‌ലേറ്റ് ഒരു തവണയെങ്കിലും രുചിച്ചു നോക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. കുട്ടികളും സ്‌ത്രീകളുമാണ് ചോക്ക്‌ലേറ്റ് കൊതിയന്മാര്‍. ഇവരില്‍ പലരും ഹോട്ട് ചോക്ക്‌ലേറ്റിന്റെ രുചി അറിഞ്ഞവരും ഏറെക്കുറെ ഇതിന്റെ അടിമകളുമാണ്.
ഇത്തരക്കാരെ ഭയപ്പെടുത്തുന്ന വാര്‍ത്തയാണ് ലണ്ടനിലെ ക്വീൻ മേരി സർവകലാശാലയിലെ ഗവേഷകർ പുറത്തു വിട്ടിരിക്കുന്നത്. ഹോട്ട് ചോക്ക്‌ലേറ്റിൽ കടൽവെള്ളത്തിലെ അത്രതന്നെ ഉപ്പിന്റെ അംശം അടങ്ങിയിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്.
ഹോട്ട് ചോക്ക്‌ലേറ്റിന്റെ ഉപയോഗം അമിതമാകുന്നതോടെ ഉപ്പിന്റെ രുചി അറിയാനുള്ള ശേഷി നാവിന് നഷ്‌ടമാകും. ഇതിന് പിന്നാലെ പ്രമേഹം, പൊണ്ണത്തടി, കുടവയർ, രക്തസമ്മർദം തുടങ്ങിയ രോഗങ്ങളുമുണ്ടാകും. ഹോട്ട് ചോക്ക്‌ലേറ്റില്‍ അമിതമായ തോതില്‍ കലോറി അടങ്ങിരിക്കുന്നതാണ് ഇതിന് കാരണം.
കുട്ടികള്‍ക്കും സ്‌ത്രീകള്‍ക്കുമൊപ്പം തന്നെ ഹോട്ട് ചോക്ക്‌ലേറ്റ് പതിവാക്കുന്നവരാണ് ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍. മാനസിക സംഘര്‍ഷം കുറയ്‌ക്കുമെന്ന പേരിലാണ് ഇവര്‍ ഇത് വാങ്ങി കഴിക്കുന്നത്. എന്നാല്‍ കടുത്ത ആരോഗ്യ പ്രശ്‌നങ്ങളിലേക്കാകും ഈ ശീലം നമ്മളെ കൊണ്ടെത്തിക്കുക.