മദ്യം വില്‍ക്കുന്നതല്ല സര്‍ക്കാരിന്റെ പണി: സര്‍ക്കാരിനെതിരെ കമല്‍ഹാസന്‍
ഞായര്‍, 28 ജനുവരി 2018 (14:44 IST)
മദ്യം വില്‍ക്കുന്നതല്ല സര്‍ക്കാരിന്റെ പണിയെന്ന് തമിഴ് സിനിമാ താരം കമല്‍ഹാസന്‍. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പറേഷന്‍ മുഖേന മദ്യം വില്‍ക്കുന്ന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് മാട്രാന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ചെന്നൈയില്‍ നടത്തിയ പരിപാടിയില്‍ വിഷയം ഉയര്‍ത്തിക്കാട്ടി കമല്‍ രാംഗത്തുവന്നത്.
ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് യുവാക്കള്‍ക്ക് വ്യക്തമായ അവബോധം ആവശ്യമാണ്. ഉചിതമായ സമയത്ത് നേതൃത്വത്തിലേക്ക് ഉയരാന്‍ ഈ വീക്ഷണ പാഠവം സഹായിക്കുമെന്നും വിദ്യാര്‍ഥികളോട് കമല്‍ പറഞ്ഞു.
‘നാളൈ നമതൈ’ എന്ന പേരില്‍ സംസ്ഥാന പര്യടനം ആരംഭിക്കാനിരിക്കെയാണ് വിദ്യാര്‍ഥികളോട് കമല്‍ സംസാരിച്ചത്.