ചൈന-ഹോങ്കോങ് ദേശീയ സുരക്ഷാ നിയമം പാസാക്കി

Webdunia
ചൊവ്വ, 30 ജൂണ്‍ 2020 (13:09 IST)
കടുത്ത എതിർപ്പുകൾക്കൊടുവിൽ ചൈന ഹോങ്കോങ് സുരക്ഷാ നിയമം ചൈനീസ് പാർലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് ഐകകണ്‌ഠ്യേന പാസാക്കി.വിഘടനാവാദവും ഭീകരവാദവും തടയാനാണ് പുതിയ നിയമമെന്നാണ് ചൈനയുടെ അവകാശവാദം.
 
പുതിയ നിയമം പാസാക്കിയതോടെ അട്ടിമറി, തീവ്രവാദം, വിദേശശക്തികളുമായുള്ള നിയമവിരുദ്ധ കൂട്ടുകെട്ട് എന്നിവ കുറ്റകരമാകും, നിയമത്തിന്റെ പൂർണപതിപ്പ് ചൈന ഇതുവരെ പുറത്തുവിട്ടിട്ടില്ല.അതേസമയം നിയമം ഹോങ്കോങിന്റെ പരമാധികാരത്തെ പരിമിതപ്പെടുത്തുന്നുവെന്ന് വിമർശനം ശക്തമാണ്.
 
1997ൽ ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ് ചൈനയുടെ ഭാഗമാകുമ്പോള്‍ 50 വര്‍ഷത്തേക്ക് ഹോങ്കോങ്ങിലുള്ള ജനാധിപത്യ രീതികള്‍ മാറ്റമില്ലാതെ അതേപടി തുടരുമെന്ന് ചൈന ഉറപ്പുനല്‍കിയിരുന്നു. എന്നാൽ ഹോങ്കോങിന്റെ പരമാധികാരം നഷ്ടപ്പെടുത്തി അധീനതയിലാക്കാനാണ് ചൈനീസ് ശ്രമം.

അനുബന്ധ വാര്‍ത്തകള്‍

Next Article